പട്ടിമറ്റം: ജയഭാരത്‌വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി.
കേരളാ ഡ്രഗ്‌സ് ആൻഡ് ഫാർമസൂട്ടിക്കൽസ് ഡയറക്ടർ ബോർഡംഗമായി നിയമിതനായ, വായനശാലാ കമ്മിറ്റി മെമ്പറും ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സിന്റെ മുൻ എം.ഡിയുമായ പ്രൊഫ. വർക്കി പട്ടിമറ്റത്തെ ആദരിക്കൽ എന്നിവ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. സുരേഷ് ബാബു, ഷൈജ അനിൽ, ടി.വി. യോഹന്നാൻ, കെ.വി. അയ്യപ്പൻകുട്ടി, ശ്യാമളാ സുരേഷ്, പ്രൊ ജോസ് ജോസഫ്, എ.പി. എൽദോസ്, എം. പി. പൗലോസ്, പി.പി. ഹരിദാസ്, രാജേശ്വരി ഉണ്ണി, കെ.എം. വീരാക്കുട്ടി, ടി.എൻ.ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.