കൊച്ചി: മരട് പ്ലാന്റിൽ അറ്രകുറ്റപ്പണികൾ നടക്കുന്നതിനാൽ നിന്ന് മരട് നഗരസഭ, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകൾ, കൊച്ച് കോർപ്പറേഷനിലെ തേവര, കോച്ചിൻ പോർട്ട്, കരുവേലിപ്പടി, ഫോർട്ടുകൊച്ചി എന്നിവിടങ്ങളിൽ പൂർണമായും മട്ടാഞ്ചേരി, പള്ളുരുത്തി, കടവന്ത്ര, വൈറ്റില, പേട്ട, ഗാന്ധിസ്ക്വയർ, പൊന്നുരുന്നി എന്നീ പ്രദേശങ്ങളിൽ ഭാഗികമായും ആറിന് രാവിലെ 9 മുതൽ വൈകിട്ട് ആറു മണിവരെ ജലവിതരണം മുടങ്ങും.