 
പെരുമ്പാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഷാജി സലിം അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ. മുഹമ്മദ് കുഞ്ഞ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എ. റഹീം, കെ.എൻ. സുകുമാരൻ, അഡ്വ. ടി.ജി. സുനിൽ, എൽദോ മോസസ്, പോൾ പാത്തിക്കൽ, എം.എം. ഷാജഹാൻ, എം.പി. ജോർജ്, ജോയി, സി.കെ. രാമകൃഷ്ണൻ, പി.എസ്. സിന്ധു, സാലിദ സിയാദ്, വിജയൻ മുണ്ടിയത് എന്നിവർ പ്രസംഗിച്ചു.