ഉദയംപേരൂർ: ശ്രീനാരായണ വിജയ സമാജം 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 7ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. വൈകിട്ട് 4 മണിക്ക് വിദ്യാർത്ഥികൾക്കായി ശ്രീചക്രപൂജ. 7ന് കുമാരി അഞ്ജന സുധീർ അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 7:30ന് കുമാരി നിയ രാജേഷിന്റെ സംഗീത സദസ്.
തെക്കൻ പറവൂർ: ശ്രീനാരായണ പുരം വേണുഗോപാല ക്ഷേത്രത്തിൻ വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി ദുർഗാഷ്ടമി ദിനമായ ഇന്ന് ദുർഗാപൂജ, ചൊവ്വാഴ്ച മഹാനവമി ദിനത്തിൽ ലക്ഷ്മി പൂജ , ആയുധപൂജ ബുധനാഴ്ച വിജയദശമി ദിനത്തിൽ സരസ്വതി പൂജ, സാരസ്വതാരിഷ്ട വിതരണം. രാവിലെ 7ന് പൂജയെടുപ്പ്. 8ന് വിദ്യാരംഭം, ആചാര്യൻ പ്രതാപൻ ചേന്ദമംഗലം.