union

കാലടി: ഇടക്കാലാശ്വാസം അനുവദിക്കുക, റബ്ബർ മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേജസ് നടപ്പിലാക്കുക, ലീവ് വിത്ത് വേജസ് അടക്കം മാനേജ്മെന്റ് തടഞ്ഞുവച്ച അനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്ലാന്റേഷൻ കോർപ്പറേഷനിലെ സി.ഐ.ടി.യു വിഭാഗം തൊഴിലാളികൾ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. കാലടി പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സി.കെ.ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമരപ്രഖ്യാപന കൺവെൻഷൻ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.