religion
ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ആദ്യഫണ്ട് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പി.എ.അബ്ദുൽ അസീസിൽനിന്ന് ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: മദ്രസകൾ മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ പറഞ്ഞു. മുളവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മദ്രസ നവീകരണ പ്രവർത്തനങ്ങൾക്കുള്ള ആദ്യഫണ്ട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു തങ്ങൾ. ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി. അബ്ദുൽ ഖാദർ മൗലവി നിർവഹിച്ചു. മദ്രസ പ്രസിഡന്റ് എം.ഇ. ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. നൗഷാദ് ബാഖവി ചിറയിൻകീഴും ഇമാം ഷെമീസ് ഖാൻ നാഫിഈയും പ്രഭാഷണം നടത്തി.

മുളവൂർ സെൻട്രൽ ജുമാ മസ്ജിദിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഇന്ററിം മുത്തവല്ലി കെ.എ. മുഹമ്മദ് ആസിഫിന് മദ്രസ പ്രസിഡന്റ് ഉപഹാരം നൽകി. മദ്രസ സദർ അബ്ദുൽ കബീർ ബാഖവി, സെക്രട്ടറി കെ.എം.ബഷീർ, ജോയിന്റ് സെക്രട്ടറി പി.എ. കബീർ, ട്രഷറർ കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ലഹരിവിരുദ്ധ സെമിനാറിൽ എസ്.ഐ സി.പി. ബഷീർ ക്ലാസെടുത്തു.