gj
ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കൊമ്പനാട് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിഅനുസ്മരണവും പുഷ്പാർച്ചനയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കോൺഗ്രസ് കൊമ്പനാട് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഗാന്ധിജി അനുസ്മരണവും പുഷ്പാർച്ചനയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റിജു കുര്യൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പ്രിൻസ് മാത്യു അദ്ധ്യക്ഷതവഹിച്ചു. നേതാക്കളായ വി.പി ഷിബു, എൻ.കെ. പൗലോസ്, ബേസിൽ സണ്ണി, ബേസിൽ ബേബി, അലക്‌സ്, ബിജു കുര്യൻ, ലൈജു എം. വർഗീസ്, വർഗീസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.