കൊച്ചി: എറണാകുളം ശ്രീഅയ്യപ്പൻ കാവ് ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും അഞ്ചിന് നടക്കും. രാവിലെ 6ന് ക്ഷേത്രമൈതാനിയിൽ വാഹനപൂജ നടക്കും. 6.30ന് ഗണപതിഹവനം. ഏഴിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭ ചടങ്ങും നടക്കും. 11.30ന് സമൂഹ വിദ്യാമന്ത്രാർച്ചന, മംഗളപൂജ. തുടർന്ന് പ്രസാദഊട്ട്. ഗണപതിഹവനം വിദ്യാമന്ത്രാർച്ചന എന്നിവ വഴിപാടായി നടത്താം.