നെടുമ്പാശേരി: ആലുവ ശ്രീനാരായണ ക്ലബ് വാർഷികാഘോഷത്തിന്റെ ബ്രോഷർ പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ സുഷമ വിജയന് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റുമാരായ കെ.ആർ. സുനിൽ, കെ.കെ. മോഹനൻ, അസി. സെക്രട്ടറി ടി.യു. ലാലൻ, ട്രഷറർ കെ.ആർ. ബൈജു, സ്വാഗതസംഘം ചെയർമാൻ ആർ.കെ. ശിവൻ എന്നിവർ സംസാരിച്ചു. ഒക്ടോബർ 16ന് ആലുവ എഫ്.ബി.ഒ.എ ഹാളിലാണ് വാർഷികാഘോഷം.