
കളമശേരി: മണ്ഡലത്തിൽ മന്ത്രി പി. രാജീവ് നടപ്പാക്കുന്ന കായിക വികസനപദ്ധതിയായ 'യുവതയ്ക്ക് ഒപ്പം കളമശേരി"യുടെ ഭാഗമായി 23ന് നടക്കുന്ന സംസ്ഥാന മിനി മാരത്തണിന്റെ ബ്രോഷർ പ്രകാശിപ്പിച്ചു. കുസാറ്റിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി.അബ്ദുൾ റഹ്മാനും പി.രാജീവും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. 18നും 50നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 30,000 രൂപ, 20,000 രൂപ, 10,000 രൂപ വീതം സമ്മാനം നൽകും. പങ്കെടുക്കാൻ https://yuvathaykkoppam.in എന്ന ലിങ്കിൽ 15നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 93888 75210