അങ്കമാലി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷനായ ചടങ്ങിൽ കെ.പി.സി.സി മെമ്പറും മുൻ മുൻസിപ്പൽ ചെയർമാനുമായ അഡ്വക്കേറ്റ് ഷിയോ പോൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. കെ.എസ് ഷാജി, ഡിസിസി സെക്രട്ടറിമാരായ മാത്യു തോമസ്, പി.വി സജീവൻ, മുൻസിപ്പൽ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്സൺ റീത്തപോൾ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കുന്ന് കവലയിൽ ഗാന്ധിജയന്തി ദിനത്തിൽ മതതീവ്രവാദത്തിനെതിരെ ഗാന്ധി ദർശൻ പരിപാടി സംഘടിപ്പിച്ചു. ജോപോൾ ജോസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.പി.അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം കോൺഗ്രസ് പാർലമെൻററി പാർട്ടിലീഡർ ജേക്കബ് മഞ്ഞളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ ദേവസി അധ്യക്ഷതവഹിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ ജോൺസൺ എലിഞ്ഞേലി, ബിനോയ് പാറയ്ക്ക, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദിനു ജോർജ് എന്നിവർ സംസാരി​ച്ചു.