kmea
'ക്ലീൻ ഇന്ത്യ പദ്ധതി'യുടെ ഭാഗമായി എടത്തല കെ.എം.ഇ.എ എൻ.എസ്.എസ് യൂണിറ്റ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയപ്പോൾ

ആലുവ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേന്ദ്ര കായിക യുവജന ക്ഷേമവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള 'ക്ലീൻ ഇന്ത്യ പദ്ധതി'യുടെ ഭാഗമായി എടത്തല കെ.എം.ഇ.എ എൻ.എസ്.എസ് യൂണിറ്റ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലുവ സ്റ്റേഷൻ മാസ്റ്റർ സി. സുനിൽകുമാർ, കളമശ്ശേരി സ്റ്റേഷൻ മാനേജർ പി.ബി. ശ്യാം കുമാർ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് ചീഫ് അരുൺ വിജയ്, ആർ.പി.എഫ് ഇൻസ്‌പെക്ടർ മനോജ് കുമാർ, എ.എസ്.ഐ ടി.എം. പ്രകാശൻ, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ സി.എ. മുഹമ്മദ് യാസർ, ജില്ലാ കോഓർഡിനേറ്റർ അജാ സുധീൻ എന്നിവർ സംസാരിച്ചു.