പറവൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ശ്യാമള ഗോവിന്ദൻ, ലിജി ലൈഗോഷ്, അബ്ദുൽ സലാം, ഗീത ബാബു, ആശ മുരളി, ഡി. രാജ്‌കുമാർ, സുധ, അനൂപ് കുമാർ, ശ്യാം എന്നിവർ പങ്കെടുത്തു. താലൂക് ആശുപത്രി, ടാക്സി സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ്, ഓട്ടോ സ്റ്റാൻഡ്, ഉൾപ്പെടെ 29 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.