11

തൃക്കാക്കര: റോട്ടറി ഡിസ്ട്രിക്ട് 3201,​ റോട്ടറി കൊച്ചിൻ സ്മാർട്ട്സിറ്റിയും ചേർന്ന് എറണാകുളം ലിസി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തി. റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സെബിൽ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ.പോൾ കാരേടൻ മുഖ്യാതിഥിയായി.

പ്രോജക്ട് ചെയർ എസ്.ബി. ഗോപാലകൃഷ്ണൻ, ടി.അർ.എഫ്. സോണൽ ചെയർ വൈസ് അഡ്മിറൽ മുരളീധരൻ, മുൻ ഡി.ആർ.എഫ്.സി.സി ജയശങ്കർ, ലിസി ആശുപത്രി മെഡിക്കൽ സുപ്രണ്ട് ഡോ. ബാബു ഫ്രാൻസിസ്, അസിസ്റ്റന്റ് ഗവർണർ ജയരാജ്,​ പാസ്റ്റ് പ്രസിഡന്റ് ആശ സുനിൽ,​ ഡോ. ബിബു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.