പെരുമ്പാവൂർ; ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശം കൊണ്ട് പരിപാവനമായ ചേരാനല്ലൂർ ധർമ്മപരിപാലന സഭ വക ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം അഞ്ച് വരെ വിവിധ പരിപാടികളോടെ നടക്കും. മഹാനവമി ദിനമായ ഇന്ന് ദേവീ പൂജ, ആയുധപൂജ എന്നിവ നടക്കും. വിജയദശമി ദിനമായ നാളെ രാവിലെ 7മണിക്ക് സരസ്വതീ പൂജയ്ക്കുശേഷം പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. 10 മണിക്ക് സി.പി.സഭാ പ്രസിഡന്റ് കെ.കെ.കർണന്റെ അദ്ധ്യക്ഷതയിൽ വാർഷിക പൊതുയോഗം നടക്കും.