
പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ നിർമ്മിച്ച ഗാന്ധി പ്രതിമ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.വി.ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ.സൈജൻ, കെ.എം.ഷിയാസ്, മിനി സാജൻ, രാജേഷ് മാധവൻ, ടി.എൻ.മിഥുൻ, സാബു മൂലൻ എന്നിവർ സംസാരിച്ചു.