തൃക്കാക്കര: ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ വളപ്പിൽ ശുചീകരണം നടത്തി കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചു. സിവിൽ സ്റ്റേഷൻ വളപ്പിലെ ഗാന്ധി പ്രതിമയിൽ കളക്ടർ പുഷ്പാർച്ചന നടത്തി. എ.ഡി.എം എസ്. ഷാജഹാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ഹുസൂർ ശിരസ്തദാർ ജോർജ് ജോസഫ് എന്നിവരും പ്രണാമമർപ്പിച്ചു.