 
പറവൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗ്രീൻ കാമ്പസ് പദ്ധതിയുടെ ഭാഗമായി ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് കാമ്പസിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വൃക്ഷത്തൈകൾ നട്ടു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മനു മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.വി സ്കൂൾ എൻ.സി.സി കോ ഓഡിനേറ്റർ വി.പി. അനൂപ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എഫ്. സന്തോഷ്‌കുമാർ, അസിസന്റ് മാനേജർ ഹോസ്പിറ്റർ അഡ്മിനിസ്ട്രേഷൻ കെ.എൻ. ക്രിസ്റ്റസ്, മാർക്കറ്റിംഗ് ഇൻ ചാർജ് ബിനോജ് മോഹൻ, ഫെസിലിറ്റി കോ ഓഡിനേറ്റർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.