11

തൃക്കാക്കര: മികച്ചരീതിയിൽ ഓഫീസും പരിസരവും ശുചിയാക്കുന്ന സിവിൽ സ്റ്റേഷനിലെ മൂന്ന് ഓഫീസുകൾക്ക് കളക്ടറുടെ ശുചിത്വ അവാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളും പരിസരവും ശുചീകരിച്ചു. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് വോളന്റിയർമാരുടെ 50 പേരടങ്ങുന്ന സംഘവും പങ്കാളികളായി. ശുചീകരണ പ്രവർത്തനങ്ങൾ കളക്ടർ ഡോ. രേണു രാജ് നേരിട്ടെത്തി വിലയിരുത്തി.