നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ചെങ്ങമനാട് ശാഖ സഹോദരൻ അയ്യപ്പൻ കുടുംബ യൂണിറ്റ് ഏഴാമത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എ.എൻ.രാമചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു.
ശാഖാ സെക്രട്ടറി കെ.ഡി.സജീവൻ, മരണാനന്തര സഹായ സംഘം സെക്രട്ടറി ഡി.വേണു, വനിതാ സംഘം സെക്രട്ടറി ഷീന രാജീവ്, അമൽരാജ്, ലീല ശശി, ശ്രീജ മധു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ശ്രീജ മധു (കൺവീനർ), ജിഷ ദിനേശ് (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.