കുറുപ്പംപടി: എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ മേഖലയിലെ സൺഡേ സ്കൂൾ കലോത്സവം എട്ടിന് വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടത്തും. മേഖലയിലെ എട്ട് ഡിസ്ട്രിക്ടുകളിൽ നിന്ന് 500 ൽ പരം കുട്ടികളും അദ്ധ്യാപകരും കലോത്സവത്തിൽ പങ്കെടുക്കും. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ആറ് വേദികളിൽ അരങ്ങേറും. സമാപന സമ്മേളനം മേഖലാ മെത്രാപ്പൊലീത്ത മാത്യൂസ് മോർ അഫ്രേം ഉദ്ഘാടനം ചെയ്യും. മേഖലാ ഡയറക്ടർ എൽബി വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേങ്ങൂർ മാർ കൗമ പള്ളി വികാരി ഫാ. എൽദോസ് വർഗീസ് വെള്ളരിങ്ങൽ, സഹ വികാരിമാരായ ഫാ.റെജി തെക്കിനേത്ത് , ഫാ.ജോൺ പാലത്തിങ്കൽ, മേഖലാ സെക്രട്ടറി ജോബി മാത്യു, ട്രസ്റ്റിമാരായ ബെന്നി ഐസക്ക്, ടി.ഐ.പൗലോസ്, കേന്ദ്ര സമിതി അംഗം ടി.ടി.ജോയി, പി.ഐ.ഉലഹന്നാൻ, എൻ.കെ.മേവിസ് , റെജി പോൾ എന്നിവർ കൺവീനർമാരായി 21 അംഗ സ്വാഗത സംഘം രൂപീകരിച്ചു.