ചോറ്റാനിക്കര : ആരക്കുന്നം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി വലിയപള്ളി വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലെ സെന്റ് ജോർജ്ജസ് എച്ച്.എസ്, എൽ.പി.എസ് ആൻഡ് പ്രീ-പ്രൈമറി സ്കൂളുകളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ശുചീകരണം നടത്തി. ഹൈസ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്കൂൾ ബോർഡ് മെമ്പർ സിബി മത്തായി നിർവഹിച്ചു.
എൽ.പി സ്കൂളിൽ സ്കൂൾ ബോർഡ് മെമ്പർ സാം ജോർജ് ബേബി ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് മായ എം.സി., ബിന്ദു പി.ആർ എന്നിവർ നേതൃത്വം നൽകി.