
കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയാഘോഷവും ശുചീകരണ പ്രവർത്തനവും ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പഞ്ചായത്തുതല ശുചീകരണ പ്രവർത്തനങ്ങൾ പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് എ.പോൾ , പഞ്ചായത്ത് അംഗം സോമി ബിജു, ഹെഡ്മാസ്റ്റർ മുഹമ്മദാലി, ടി.കെ.ബിജു, ടി.കെ.സണ്ണി , അനസ് ജോൺ, സി.ഡി.എസ് അംഗം സുജാത എന്നിവർ സംസാരിച്ചു.
മുടക്കുഴ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജയന്തി ദിനാഘോഷം പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോസ് എ.പോൾ, ടി.കെ.ബിജു. ടി.കെ.സണ്ണി എന്നിവർ സംസാരിച്ചു.
മുടക്കുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി ജയന്തി ആഘോഷം ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോബി മാത്യു, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോഷ്നി എൽദോ, പഞ്ചായത്ത് അംഗം ജോസ് എ.പോൾ , ടി.കെ.സണ്ണി, മാത്യുസ് തന്തലക്കാട്ട്, ടി.കെ.ബിജു എന്നിവർ സംസാരിച്ചു.