പറവൂർ: കോട്ടുവള്ളി അമ്പാടി സേവാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാതൃസംഗമം നടന്നു. പദ്മജ എസ്.മേനോൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് കോമളം അശോകൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.നിവേദിത മുഖ്യപ്രഭാഷണം നടത്തി. ഗായിക ദുർഗാ വിശ്വനാഥ്, എസ്. ദിവാകരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ആത്മീയസഭയിൽ ആചാര്യ ആശ ശ്രീകുമാർ പ്രഭാഷണം നടത്തി. സിന്ധു നാരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ഉദ്ഘാടനം ചെയ്തു. കോമളം അശോകൻ അദ്ധ്യക്ഷത വഹിച്ചു.