തൃക്കാക്കര: കാക്കനാട് പാട്ടുപുരക്കാവ് ദേവീക്ഷേത്രത്തിൽ വിപുലമായ രീതിയിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. ഉമ തോമസ് എം.എൽ.എ.,​ മുൻ ഡി.ജി.പി എം.ജി.എ രാമൻ, പ്രൊഫ.വിജയകുമാരി എന്നിവർ കുഞ്ഞുങ്ങളുടെ നാവിൽ ആദ്യക്ഷരം കുറിക്കും. പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ഉപദേശക സമതി പ്രസിഡന്റ് വി.ഡി സുരേഷ് പറഞ്ഞു