മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബ് തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഗാന്ധി ജയന്തി ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ അസ്ഹർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, ഓർത്തോ, ഓഫ്താൽമോളജി, സർജറി, ഇ.എൻ.ടി,പീഡിയാട്രിക്സ് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലെ ഡോക്ടർമാരാണ് രോഗികളെ പരിശോധിച്ചത്. ഇതോടൊപ്പംപ്രമേഹ രോഗനിർണയവും നടത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജേക്കബ്‌ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ്, ലൈബ്രറി സെക്രട്ടറി സമദ് മുടവന, ഗാന്ധിയൻ എം.മുഹമ്മദ് വാരിക്കാട്ട്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ.മൈതീൻ, വൈസ് പ്രസിഡന്റ് രാജു കാരിമറ്റം, ജോയിന്റ് സെക്രട്ടറി കെ.കെ.സുമേഷ്, എക്സിക്യുട്ടീവ് അംഗങ്ങളായ ഷാജി ആരിക്കാപ്പിള്ളി, സിജു വളവി, വനിതാ വേദി പ്രസിഡന്റ് ലിസി ജോളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് ആവശ്യമായ മരുന്നുകൾ കൈമാറി.