kseb

കൊച്ചി: കേരള പവർ ബോർഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച മഹാത്മഗാന്ധി അനുസ്മരണവും കുടുംബ സംഗമവും ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ വിശിഷ്ടാതിഥി ആയിരുന്നു. കെ.പി.ബി.ഒ.എഫ് ജനറൽ സെക്രട്ടറി എസ്.പി. ബിജുപ്രകാശ്, സീലിയ തെരേസ, ജോഫി പി. ജോയ്, സീന ജോർജ് , രഞ്ജു ഫ്രാൻസിസ്, ടിറ്റോ വില്ല്യം എന്നിവർ സംസാരിച്ചു. പ്ലസ് ടു., പത്താംക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയവരെയും കെ.എസ്.ഇ.ബിയിൽ 25 വർഷം സർവീസ് പൂർത്തികരിച്ചവരെയും ചടങ്ങിൽ ആദരിച്ചു.