കൊച്ചി: അഞ്ചുമന വിശ്വകർമ്മ ധർമ്മോദ്ധാരണ സമാജം യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ അഞ്ചുമന ക്ഷേത്രാങ്കണത്തിൽ ഇന്ന് സംഗീതോത്സവം നടക്കും. രാവിലെ 9ന് ഗായികയും അഭിനേത്രിയുമായ കെ.എസ്.മനീഷ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ശിവദം ഡാൻസ് ട്രൂപ്പിന്റെ നൃത്ത അരങ്ങേറ്റവും മ്യൂസിക് ഹോപ്‌സ് അക്കാഡ‌മി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ഉണ്ടാവും. ഞായറാഴ്ച വിജയദശമിദിനത്തിൽ ശ്രുതി സ്‌കൂൾ ഒഫ് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീതാർച്ചനയും നടക്കും.