rotary

കൊച്ചി: കൊച്ചിൻ ടെക്‌നോപോളീസ് റോട്ടറി ക്ലബ്ബും എറണാകുളം സൗത്ത് ജനമൈത്രി പൊലീസും ചേർന്ന് 57-ാം ഡിവിഷനിലെ വാട്ടർലാൻഡ് റോഡിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം മേയർ അഡ്വ. എം അനിൽകുമാർ നിർവഹിച്ചു.

വാട്ടർലാന്റ് റോഡ് സൗന്ദര്യവത്കരണ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി 3201 ഡിസ്ട്രിക് ഗവർണർ എസ്.രാജ്‌മോഹൻ നായർ കൗൺസിലർ സുജ ലോനപ്പന് ചെടികൾ കൈമാറി നിർവഹിച്ചു. അസിസ്‌റ്റന്റ് പൊലീസ് കമ്മിഷണർ പി.രാജ്കുമാർ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ലിയാക്കത്ത് അലി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സുജ ലോനപ്പൻ, പി.സി സിറിയക്, നോബി, ഋഷികേശ്, ജയരാജ്, ഫിൽസൺ മാത്യു, ജോർജ് റാഫേൽ, ജൂഡി ജോസ്, ജെറി തോമസ് എന്നിവർ സംസാരിച്ചു.