ആലുവ: എടയപ്പുറം കെ.എം.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽനിന്ന് പത്താംക്ലാസിൽ 100 ശതമാനം വിജയം നേടിയ ബാച്ചിനെ അനുമോദിച്ചു. ആലുവ സി.ഐ എൽ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ചെയർമാൻ പി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സൈനുദ്ദീൻ, ട്രഷറർ കെ,എം, നാസർ, ഹെഡ്മാസ്റ്റർ മനോഷ് , ലീഡർ നിബ്രാസ് എന്നിവർ സംസാരിച്ചു.