
തൃപ്പൂണിത്തുറ: ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഉദയംപേരൂർ മണ്ഡലം കമ്മിറ്റി പഞ്ചായത്തിലെ കണ്ടനാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പരിസരം ശുചീകരിച്ചു. മണ്ഡലം ചെയർമാൻ പി.എ. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ജോൺസൺ മുളക്കുളം, എ.പി. ജോൺ, ടി.ആർ. രാജു, ഇ.പി. ദാസൻ, രാജീവ് ചുള്ളിക്കാട്, മനോജ് ശങ്കർ, മുരളി മാധവൻ, കെ.വി. പ്രദീപ്, കെ.എം. ദേവരാജ്, മനോജ് സൈമൺ, ബി. ശ്രീലാൽ എന്നിവർ പങ്കെടുത്തു.