നെടുമ്പാശേരി: നെടുമ്പാശേരി ഫാർമേഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലെ 'ഒരു വീട്ടിൽ ഒരു ഫലവൃക്ഷം പദ്ധതി' ആരംഭിച്ചു. ഹൈബ്രിഡ് ഇനങ്ങളായ തേൻവരിക്ക പ്ലാവ്, വിവിധയിനം മാവുകൾ തുടങ്ങിയവയാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്.

പദ്ധതിയുടെയും പച്ചക്കറിത്തൈകളുടെയും വിതരണോദ്ഘാടനം ചെങ്ങമനാട് സി.ഐ ബി.എസ്. വിപിൻ നിർവഹിച്ചു. ഫാർമേഴ്‌സ് സെന്റർ പ്രസിഡന്റ് എ.വി.രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. അസി. ഇൻസ്‌പെക്ട‌ർ തോമസ് പനച്ചിക്കൽ, നെടുമ്പാശേരി മർക്കന്റയിൽ സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, ബിന്നി തരിയൻ, ടി.എസ്.ബാലചന്ദ്രൻ, സാലു പോൾ എന്നിവർ സംസാരിച്ചു.