വൈപ്പിൻ: ഡ്രൈഡേദിവസം വില്പന നടത്താനായി 78 ലിറ്റർ മദ്യം വീട്ടിൽ സൂക്ഷിച്ചിരുന്നത് എക്‌സൈസ്, പൊലീസ് സംയുക്ത റെയ്ഡിൽ പിടികൂടി. എളങ്കുന്നപ്പുഴ വളപ്പ് കളരിക്കൽ ബോസിനെ (35) അറസ്റ്റുചെയ്തു. അകംപൊള്ളയായ സോഫയുടെ അടിയിൽ ഒളിപ്പിച്ചുവച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. ഞാറയ്ക്കൽ എക്‌സൈസ് ഇൻസ്‌പെക്ടർ എം.ഒ. വിനോദ്, ഞാറയ്ക്കൽ എസ്.ഐ. സുനിൽകുമാർ, ഇന്റിലിജൻസ് എസ്.ഐ ടി.കെ. സജീവ്, സി.പി.ഒമാരായ സിമിൽ, ഉമേഷ്, എക്‌സൈസ് പ്രീവന്റീവ് ഓഫീസർ ടി.എ. രതീഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻദാസ്, വിമൽകുമാർ, ടി.ടി. ശ്രീകുമാർ, വി.പി. വിജ്ജു, മഞ്ജു ജൂഡ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.