
വൈപ്പിൻ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തെക്കൻ മാലിപ്പുറം മുതൽ സീഫുഡ്‌സ് സ്റ്റോപ്പ് വരെ സംസ്ഥാന പാതയുടെ ഇരുവശങ്ങളും ശുചീകരിച്ചു. വാർഡ് അംഗം അഡ്വ.ഡോൾഗോവിന്റെ നേതൃത്വത്തിലാണ് ശുചീകരണം.
കാട് പിടിച്ചതിനാൽ സംസ്ഥാനപാതയോരത്ത് കാൽനടയാത്ര ബുദ്ധിമുട്ടായിരുന്നു.
സംസ്ഥാന പാതയ്ക്ക് ഇരുവശവും ടൈൽ വിരിക്കുന്നത് മാലിപ്പുറം വരെ എത്തി നിൽക്കുകയാണ്. എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ തെക്കൻ ഭാഗങ്ങളിൽ ടൈൽ വിരിച്ചിട്ടില്ല. ഈ ഭാഗങ്ങളിൽ കൂടി ടൈൽ വിരിച്ചാൽ കാൽനടക്കാരുടെ യാത്രാക്ലേശം പരിഹരിക്കപ്പെടും. ഇതിനായി പൊതുമരാമത്ത് വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ.ഡോൾഗോവ് നിവേദനം നൽകി.