കിഴക്കമ്പലം: ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് ചക്കാലമുകൾ സൺറൈസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മേഖലയിലെ റോഡുകളും പൊതുനിരത്തുകളും ശുചിയാക്കി. രക്ഷാധികാരി ബിനോയ് കുര്യൻ പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബുവർഗീസ്, സെക്രട്ടറി തോമസ് ബേബി, ജോയിന്റ് സെക്രട്ടറി അച്ചാമ്മ മഹേശ്വരൻ, ടി.പി.കുഞ്ഞമ്മ, പി.കെ. രതീഷ് , കെ.ഐ.ജോയി, എം.ജെ.മാർട്ടിൻ, കെ.വി.വർക്കി തുടങ്ങിയവർ നേതൃത്വം നൽകി.