കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ‌കേരള നവദർശനവേദി സംസ്ഥാന സെക്രട്ടറി എം.ടി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സി.ജി. ദിനേശ്, എം.കെ. പ്രസാദ്, സാബു പൈലി, കെ.ജി. സത്യൻ, ലിസി പൗലോസ്, സജി പോൾ തുടങ്ങിയവർ സംസാരിച്ചു.