കോലഞ്ചേരി: പു​റ്റുമാനൂർ ചാലിക്കര സേവ്യർ റോഡിൽ മാലിന്യം തള്ളാനെത്തിയ യുവാവിനെ പിടികൂടി പുത്തൻകുരിശ് പഞ്ചായത്ത് പിഴയടപ്പിച്ചു. ഇയാൾ പലപ്പോഴായി കൊണ്ടുവന്നിട്ട മാലിന്യങ്ങൾ തിരികെ എടുപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോർജ്, ഉഷ വേണുഗോപാൽ എന്നിവരുടെ നേതത്വത്തിൽ പു​റ്റുമാനൂർ റെസിഡന്റ്‌സ് അസോസിയേഷൻ, യംഗ് മെൻസ് ക്ളബ്, റിലയൻസ് ക്ളബ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച രാത്രികാല പരിശോധക സംഘമാണ് മാലിന്യം തള്ളുന്നവരെ പിടികൂടുന്നത്. കഴിഞ്ഞദിവസം വാനിൽ കൊണ്ടുവന്ന മാലിന്യവും പിടികൂടി കേസെടുത്തിരുന്നു.