
തൃക്കാക്കര: കേരള ബാങ്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ ക്ഷീരസംഘം പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു. ബാങ്ക് തൃശൂർ റീജിയണൽ ജനറൽ മാനേജർ ജോളി ജോൺ അദ്ധ്യക്ഷത വഹിച്ചു.
കാക്കനാട് എറണാകുളം കെഡ്രിറ്റ് പ്രോസസിംഗ് സെന്ററിൽ നടന്ന യോഗത്തിൽ ക്ഷീര സഹകരണ സംഘങ്ങൾ വഴി ക്ഷീര കർഷകർക്കായി കേരള ബാങ്ക് നടപ്പാക്കുന്ന വിവിധ വായ്പാപദ്ധതികൾ കേരള ബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് ജനറൽ മാനേജർ ഡോ.എൻ.അനിൽകുമാർ വിശദീകരിച്ചു. എറണാകുളം ക്രെഡിറ്റ് പ്രെോസസിംഗ് സെന്റർ ഡെപ്യൂട്ടി ജനറൽ മാനേജർ ഷാജു പി. ജോർജ്ജ് സ്വാഗതവും അഗ്രികൾച്ചർ ഓഫീസർ ടി.എസ് സിന്ധു കൃതജ്ഞതയും രേഖപ്പെടുത്തി.