അങ്കമാലി: കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലെ ലഹരിവിരുദ്ധ കാമ്പയിന്റെ ലോഗോ എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന് നൽകി പ്രകാശനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ഷൈജു കേളന്തറ, കെ.ബാബു എം. എൽ.എ, അബ്‌ദുൽ മുത്തലിബ്, ലൂഡി ലൂയിസ്, എൻ.വേണുഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവലിപ്പാടൻ, പ്രോഗ്രാം കൺവീനർ സെൻജോ ജോർജ്, കോ ഓർഡിനേറ്റർ ഡൈമിസ് ഡേവിസ്, ബ്ലോക്ക് സെക്രട്ടറിമാരായ ജോമി കളപറമ്പത്ത്, ബിജു മലയാറ്റൂർ എന്നിവർ നേതൃത്വം നൽകി. കാമ്പയിന്റെ ആദ്യഘട്ടത്തിൽ അങ്കമാലി നിയോജക മണ്ഡലത്തിലെ ആയിരത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ സന്ദേശ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കും.