തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ വാക്സിനേഷൻ നടപടികൾക്ക് പുറമെ തെരുവ് നായകളെ വന്ധ്യംകരിക്കാനുള്ള നടപടികളും ഊർജ്ജിതമാക്കാൻ നഗരസഭ എ.ബി.സി കമ്മിറ്റി തീരുമാനിച്ചു. നഗരസഭയും തൃപ്പൂണിത്തുറ റോട്ടറി ക്ലബ് റോയലും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം 11ന് നടക്കും. വളർത്തു നായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസും ഐഡന്റിറ്റി ബെൽറ്റും നഗരസഭാ ഓഫീസിൽ ലഭ്യമാണ്. ലൈസൻസ് ഇല്ലാത്ത ഉടമകൾക്ക് പിഴ ഈടാക്കും.