
കാലടി: ആദിശങ്കര കുലദേവതാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീവിദ്യാരാജഗോപാല യജ്ഞത്തിന് തുടക്കം. ഒക്ടോബർ 5 വരെ യജ്ഞം നടക്കും. തന്ത്രി കിടങ്ങാശേരി രാമൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ അഞ്ചോളം വൈദികശ്രേഷ്ഠരാണ് യജ്ഞത്തിൽ പങ്കെടുക്കുന്നത്. സ്വർണം, വെള്ളി ഏലസുകൾ, യന്ത്രങ്ങൾ എന്നിവ യജ്ഞമണ്ഡപത്തിൽ സ്ഥാപിച്ച് 1008 ഉരു ശ്രീവിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തും.
വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭവും നടക്കും. അന്നേദിവസം ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും പ്രസാദ പ്രാതലും ഉച്ചയ്ക്ക് പ്രസാദ ഊട്ടും നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.