കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊങ്ങോർപ്പിള്ളി ശാഖായോഗത്തിൽ നടന്ന ശിവഗിരി പ്രാർത്ഥനാ കുടുംബയൂണിറ്റ് യോഗത്തിൽ ശാഖാ പ്രസിഡന്റ് ടി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി ഹൈമവതി ശിശുപാലൻ, കുഞ്ഞുമോൻ, ശിവൻ പാവനമഠം, കുടുംബയൂണിറ്റ് കൺവീനർ ഷിബു സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.