
കൊച്ചി: തൃപ്പൂണിത്തുറ രാഗമാലിക മ്യൂസിക് അക്കാഡമിയുടെ നേതൃത്വത്തിൽ മമ്മൂട്ടി ഗാനോത്സവത്തിന്റെ ഭാഗമായി ലായം കൂത്തമ്പലത്തിൽ സംഗീതപരിപാടിയും എൽ.പി., യുപി., ഹൈസ്‌കൂൾ കുട്ടികൾക്കായി ഒരുക്കിയ ചിത്രരചനാ മത്സരവും നടന്നു. ഉദ്ഘാടനം ചിത്രകാരൻ ആർ.കെ. ചന്ദ്രബാബു നിർവഹിച്ചു. ചിത്രകാരൻ സുജിത് ക്രയോൺസ്, സത് കലാവിജയൻ, ഷോണി റോഷൻ, കോ-ഓർഡിനേറ്റർ നന്ദകുമാർ എന്നിവർ സംസാരിച്ചു.