അങ്കമാലി: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ദീർഘകാലം സംസ്ഥാന സെക്രട്ടറിയും മുൻ അഭ്യന്തരമന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ എഫ്‌.സി.ഐ എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) അനുശോചിച്ചു. അനുശോചന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ഡോ. എ.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.