തൃക്കാക്കര: വാടകവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടച്ചിറതെങ്ങോട് സ്വദേശിനി പുതിയകുളങ്ങരവീട്ടിൽ റൂത്ത് ആന്റണിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്. വിവാഹമോചിതയായ ഇവർ മൂന്നുവർഷമായി തൃക്കാക്കര കെന്നടിമുക്ക് ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം.രണ്ടുദിവസമായി ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്ത് ഇന്നലെ രാവിലെ ഒൻപതോടെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് തൃക്കാക്കര പൊലീസിൽ അറിയിച്ചു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.