പറവൂർ: പറവൂർ ഉപജില്ലാ വോളിബാൾ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളും ചാമ്പ്യൻമാരായി. ജൂനിയർ ആൺകുട്ടികളിൽ കൊട്ടുവള്ളിട്ട് എച്ച്.എം.വൈ സഭ ഹയർ സെക്കൻഡറി സ്കൂളും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളും സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ ഹയർ സെക്കഡറി സ്കൂളും സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളുമാണ് ജേതാക്കൾ. ഇന്ത്യൻ വോളിബാൾ ടീം പരിശീലകൻ ടി.ബി.വിജയ് ബാബു ഉദ്ഘാടനം ചെയ്തു. സി.എസ്.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സുബാഷ്, സി.കെ.ബിജു, വി.ബിന്ദു, രഞ്ജിത്ത് മാത്യു, ഫ്രാൻസീസ് ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.