ts-radhakrishnan

കൊച്ചി: ഗാന്ധിജയന്തി, ദുർഗാഷ്ടമി ദിനങ്ങളോട് അനുബന്ധിച്ച് പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം സംഘടിപ്പിച്ച പരിപാടി സംഗീത സംവിധായകനും ഗായകനുമായ ടി. എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.ടി.എസ്. ജോയി, അഡ്വ. രാജേഷ് വിജയൻ, എസ്. ഗോപിനാഥൻ, ഫോറം നാഷണൽ പ്രസിഡന്റ് സുമേഷ് കൃഷ്ണ സംസ്ഥാന കോ-ഓർഡിനേറ്റർ പി.എസ്. നന്ദകുമാർ വനിതാവിഭാഗം കോ-ഓർഡിനേറ്റർ പ്രശാന്തി ചൊവ്വര തുടങ്ങിയവർ സംസാരിച്ചു. ദുർഗാപൂജയ്ക്ക് പ്രദീപ് മേക്കര നേതൃത്വം നൽകി.
ഫോറം ദേശീയ വൈസ് പ്രസിഡന്റ്, അഡ്വ.പി. ശിവരാജ് സരസ്വതീസൂക്തം ആലപിച്ചു.