
കോലഞ്ചേരി: ലോക മാനസികാരോഗ്യദിനത്തിന് മുന്നോടിയായി കോലഞ്ചേരി റെഡ് ക്രോസ് യൂണിറ്റും മെഡിക്കൽ കോളേജും സംയുക്തമായി ഭിന്നശേഷിക്കാരുടെ പുനരധിവാസ കേന്ദ്രം മദർകെയർ സന്ദർശിച്ച് മ്യൂസിക് തെറാപ്പി നടത്തി. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.സുമിത്ത് ദത്തയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് മ്യൂസിക് തെറാപ്പി അവതരിപ്പിച്ചത്. തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൗൺസലിംഗും ആരോഗ്യ പരിശോധനയും നടത്തി. കുട്ടികളുടെ കലാപരിപാടികളും നടന്നു. റെഡ് ക്രോസ് ചെയർമാൻ രഞ്ജിത്ത് പോൾ, ഭാരവാഹികളായ ജയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്ട്, ഡോ.ജിൽസ് എം.ജോർജ്, കെ.പി. ബിനു, എവിൻ ടി.ജേക്കബ്, പോൾ പി.വർഗീസ്, അജു പി.പോൾ മെഡിക്കൽ കോളേജ് കൗൺസിലർ ആനന്ദ് എമ്പ്രാന്തിരി തുടങ്ങിയവർ പങ്കെടുത്തു.