പറവൂർ: റൂറൽ ജില്ലാ പൊലീസ് മുനമ്പം സബ് ഡിവിഷൻ, മുസിരിസ് സൈക്കിൾ ക്ലബ്ബിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ സേ ടു ഡ്രഗ്സ് സൈക്കിൾ റാലി നടത്തി. മുനമ്പം ഡി.വൈ.എസ്.പി എം.കെ.മുരളി ഫ്ളാഗ് ഓഫ് ചെയ്തു. വടക്കേക്കര ഇൻസ്‌പെക്ടർ വി.എസ്.സൂരജ് ലഹരിവിരുദ്ധ സന്ദേശം നൽകി. മുനമ്പം ഇൻസ്‌പെക്ടർ കെ.എൽ.യേശുദാസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, സൈക്കിൾ ക്ളബ് ഭാരവാഹികളായ വർഗീസ്, നവീൻ തുടങ്ങിയവർ സംസാരിച്ചു. പറവൂർ കോടതി പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിൾ റാലി ചെറായി ബീച്ചിൽ സമാപിച്ചു. റാലിയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.