കിഴക്കമ്പലം: കെ- റെയിൽ വിരുദ്ധ ജനകീയസമരസമിതി കടമ്പ്രയാറിലേയ്ക്ക് ഗാന്ധിയാത്ര നടത്തി. അൻവർ സാദത്ത് എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. കടമ്പ്രയാറിൽ നടന്ന സമാപന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ- റെയിൽവിരുദ്ധ ജനകീയസമിതി ആലുവ മേഖലാ ചെയർമാൻ എൻ.എ. രാജൻ അദ്ധ്യക്ഷനായി. മേഖലാകൺവീനർ കെ.പി. സാൽവിൻ, സംസ്ഥാന വനിതാ കൺവീനർ ശരണ്യാരാജ്, എ.ഒ. പൗലോസ്, വി.പി. ജോർജ്, എം.പി. രാജൻ, ജേക്കബ് സി. മാത്യു, സജിപോൾ, എം.എ. കുഞ്ഞുമുഹമ്മദ്, എം.എ. ഹാരിസ്, എം.എ. മുനീർ, പി.എ. മുജീബ്, ജബ്ബാർ മേത്തർ, കരീം കല്ലുങ്കൽ, ലോറൻസ് പടനിലം, കെ.കെ. ശോഭ , കെ.എം. ബേബി തുടങ്ങിയവർ സംസാരിച്ചു.
സിൽവർലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, ജനാധിപത്യപരമായി പ്രതിഷേധിച്ച സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു യാത്ര.